ശിശുദിനപരിപാടിയിലും ബിഗിൽ തരംഗം; 'രായപ്പൻ' ആയി കുട്ടി ദളപതി; വിഡിയോ

ഇളയ ദളപതി വിജയ് നായകനായ ബിഗിൽ ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. വിജയ് ഇരട്ടവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ വിജയങ്ങളിൽ ഒന്നു കൂടിയാണ് ബിഗിൽ.

രായപ്പൻ എന്ന അച്ഛനായും ആയും മകൻ ആയ മൈക്കൽ ആയുമാണ് വിജയ് ഈ ചിത്രത്തിൽ എത്തിയത്. അച്ഛൻ കഥാപാത്രം വളരെ കുറച്ചു രംഗങ്ങളിലേ ഉള്ളുവെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. 'രായപ്പൻ' എന്ന കഥാപാത്രത്തെ മാത്രം വെച്ച് ഒരു ചിത്രം വരും എന്നും സംവിധായകൻ ആറ്റ്ലി അറിയിച്ചിരുന്നു.

കേരളത്തിലും ബിഗിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്നലെ നടന്ന ശിശുദിന പരിപാടികളിലും രായപ്പനും ബിഗിലും നിറഞ്ഞാടി. കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു ശിശുദിന പരിപാടിയില്‍ നിന്നുള്ളതാണ് രംഗം. ഒരു കുട്ടി വിജയ്‌യുടെ രായപ്പൻ എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആ കഥാപാത്രം ആയി, ബിഗിലിലെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു കുട്ടിയുടെ വരവ്.‌

‌വിഡിയോ കാണാം