ഹൃദയം കീഴടക്കാൻ മസിലമണി; 'ഒറ്റസെരുപ്പ് സെവൻ ഇഞ്ചു'മായി പാർഥിപൻ

റിലീസിനു മുമ്പേ തമിഴ് സിനിമ ലോകത്ത് ചര്‍ച്ചയായ  നടനും സംവിധായകനുമായ ആര്‍. പാര്‍ഥിപന്റെ ഒറ്റസെരുപ്പ് സെവന്‍ ഇഞ്ചെന്ന സിനിമ  ഇന്നു തിയേറ്ററുകളില്‍. പാര്‍ഥിപന്‍ തന്നെ കഥയും തിരക്കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച സിനിമയില്‍ ഒരൊറ്റ കഥാപാത്രമാണുള്ളത്

തമിഴ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റചെരുപ്പ്.  മമ്മുട്ടിയും മോഹന്‍ലാലും കമല്‍ഹാസനും രജനീകാന്തും അമീര്‍ഖാനുമടക്കമുള്ള  വന്‍താരങ്ങളെല്ലാം ഒരേ സ്വരത്തില്‍  പുകഴ്ത്തിയ സിനിമ. രാജ്യാന്തര ചലചിത്രമേളകളിലെ നേട്ടങ്ങളുടെ തിളക്കത്തോടെയാണ്  തിയേറ്ററുകളിലെത്തുന്നത്.

ഒരു പൊലീസ് സ്റ്റേഷനിലെ മുറിക്കകത്ത് നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ. പാര്‍ഥിപന്റെ  മസിലമണിയെന്ന കഥാപാത്രം മാത്രമാണ് സ്ക്രീനില്‍ പ്രത്യക്ഷപെടുന്നത്. എന്നാല്‍  മറ്റുകഥാപാത്രങ്ങളെല്ലാം ശബ്ദങ്ങളായി ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ  സൗണ്ട് ഡിസൈനാണ്  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.