മാധ്യമങ്ങൾക്ക് മുന്നിൽ ഷാഹിദിനെ വിളിച്ച് ആലിയ; ചേർത്തുനിർത്തി സ്നേഹം; വിഡിയോ

ബോളിവുഡിലെ പ്രമുഖരെല്ലാം ഒന്നിച്ച ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാര്‍ഡിലേക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സിനിമാലോകത്തിന്റെ കണ്ണുമുഴുവന്‍. ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഷാഹിദ് കപൂർ, രൺവീർ സിങ്, കത്രീന കെയ്ഫ്, സാറ അലി ഖാൻ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി. പരിപാടിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ആലിയ ഭട്ടും ഷാഹിദുമുള്ള ഒരു വിഡിയോ ആണിപ്പോൾ സിനിസ്വാദകരുടെ മനം കവരുന്നത്. ചടങ്ങിനെത്തിയ ആലിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സഞ്ജയ് ലീലാ ബന്‍സാലിക്കൊപ്പം ഉടനൊരു ചിത്രം ചെയ്യുമെന്ന് സംസാരിക്കുന്നതിനിടെ ഷാഹിദിനെ കണ്ടു. ആലിയ നീട്ടിവിളിച്ചതോടെ ഷാഹിദ് ഓടിയെത്തി. 

ആലിയക്ക് അവാർഡ് ലഭിക്കുമെന്ന് അറിയാമെന്നും അതിനാൽ അഭിനന്ദനങ്ങളെന്നും ഷാഹിദ് പറയുന്നു. തനിക്കൊപ്പം വരാനും ആരും കൂട്ടില്ലെന്നും ആലിയ പറയുന്നത് കേള്‍ക്കാം. ആലിയയുടെ ലുക്കിനെയും ഷാഹിദ് പ്രശംസിച്ചു. 

വികാസ് ബാൽ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഷാന്താർ എന്ന ചിത്രത്തിലാണ് ആലിയയും ഷാഹിദും ഒരുമിച്ച് അഭിനയിച്ചത്.