'മിസ്റ്റര്‍ ഇന്ത്യ'യിലെ ശ്രീദേവി; പൊട്ടിക്കരഞ്ഞ് ബോണി; വൈകാരികം; വിഡിയോ

sridevi-wax-statue
SHARE

സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍, അന്തരിച്ച നടി ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. 'മിസ്റ്റര്‍ ഇന്ത്യ' എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയത്.

പ്രതിമ സമര്‍പ്പിക്കുന്നതിനിടെ ബോണി കപൂർ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കാണികളെയും ദുഃഖത്തിലാഴ്തത്തി. ‘ശ്രീദേവി എന്റെ മനസ്സില്‍ മാത്രമല്ല. നിങ്ങള്‍ ഓരോരുത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.’- ബോണി കപൂര്‍ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...