എന്നും ഇന്ത്യന്‍ സിനിമാലോകത്തെ പ്രിയ നായികയാണ് ശ്രീദേവി. ലോകത്തോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ശ്രീ ദേവിയുടെ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും ഇന്നും പ്രേക്ഷക മനസുകളില്‍ പ്രത്യേകസ്ഥാനമാണുള്ളത്. അടുത്തിടെ നടന്ന കാന്‍ ചലച്ചിത്ര മേളയില്‍ താന്‍ തന്റെ അമ്മയെ വളരെയധികം മിസ്ചെയ്യുകയാണെന്ന് തുറന്ന് പറയുകയാണ് മകള്‍ ജാൻവി കപൂർ.
അവധിക്കാലത്ത് അമ്മയുടെ ഇഷ്ടസ്ഥലമായിരുന്നു കാന്‍. തുടര്‍ച്ചയായി മൂന്നോ നാലോ അവധിക്കാലങ്ങള്‍ ഞങ്ങള്‍ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് അതൊരു വലിയ കാര്യമാണ്. പലപ്പോഴും അമ്മയ്ക്ക് അവാര്‍ഡ് ലഭിക്കുകയോ അല്ലെങ്കില്‍ അമ്മയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയോ ചെയ്യും. 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തെ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. ചിലപ്പോള്‍ അച്ഛനൊപ്പവും ഷൂട്ടിങ്ങിനായി എവിടെയെങ്കിലുമൊക്കെ പോകും. ഒരു കുടുംബമായി ഞങ്ങൾ എല്ലാവരും അവിടെ ഉണ്ടാകും.
അമ്മയുടെ ജീവിതത്തിലെ എല്ലാ വലിയ നിമിഷങ്ങളും ഞങ്ങൾ ആഘോഷിച്ചിരുന്നു. വീണ്ടും ഇങ്ങോട്ട് തിരിച്ചു വന്നപ്പോള്‍ അമ്മയില്ലാത്തിനാല്‍ അതിയായ സങ്കടമുണ്ട്. ഇപ്പോൾ അച്ഛൻ ബോണി കപൂറും സഹോദരി ഖുഷി കപൂറും ഇപ്പോള്‍ കൂടെയുണ്ടെങ്കിലും അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു, എന്നായിരുന്നു ജാന്‍വിയുടെ വാക്കുകള്‍. സിനിമാ ജീവിതത്തിലെ തന്റെ യാത്രയെ രൂപപ്പെടുത്തുന്നതിൽ ശ്രീദേവി എങ്ങനെ പങ്കുവഹിച്ചു എന്നും ജാന്‍വി പറഞ്ഞു. ജാന്‍വി കപൂറിന്‍റെ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത ഹോംബൗണ്ട് എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുത്താണ് ജാൻവി കപൂർ കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപെറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരി ആയായിരുന്നു കാനിലെ ജാൻവി കപൂറിന്റെ അരങ്ങേറ്റം. തന്റെ സ്വപ്നതുല്യമായ വസ്ത്രമാണിതെന്നാണ് സാരിയെക്കുറിച്ച് ജാന്‍വി പറഞ്ഞത്. ശ്രീദേവിയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ജാൻവി കപൂറിന്റെ കാന്‍ പ്രവേശനം എന്ന് കണ്ടുനിന്നവര്‍ ഒന്നടങ്കം പറഞ്ഞു.