'ഇരണ്ടാം ഉലകപോരിന്‍ കടൈസി ഗുന്ധു'; ട്രെയിലറിന് വൻവരവേൽപ്

പ്രേഷക പ്രശംസ നേടിയ പരിയേറും പെരുമാളിനു ശേഷം പാ രജ്‍ഞിത്ത് നിര്‍മ്മിക്കുന്ന ഇരണ്ടാം ഉലകപോരിന്‍ കടൈസി ഗുന്ധുവെന്ന സിനിമയുടെ ട്രെയ്്ലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പ്. അതിയന്‍ ആതിരൈ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സിനിമ, സ്ക്രാപ് തൊഴിലാളികളുടെ കഥയാണ് പറയുന്നത്.

ആക്രിക്കടച്ചവട സ്ഥാപനത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ടു സമകാലീന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയാണ്    ഇരണ്ടാം ഉലകപോരിന്‍ കടൈസി ഗുന്ധു. സ്ക്രാപ്പ് വസ്തുക്കള്‍ തരം തിരിക്കുന്നതിനിടെ കിട്ടുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ  ബോംബിനെ ചുറ്റിപറ്റിയാണ് കഥ.

ട്രെയ്്്ലറിന്റെ തുടക്കം തന്നെ സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. രക്തം പടര്‍ന്ന നിലത്തിലൂടെ മുന്നോട്ടുപോകുന്ന ക്യാമറയെത്തുന്നത് ആക്രിക്കച്ചവട സ്ഥാപനത്തിലാണ്. ട്രെയ്്ലറില്‍ ഉടനീളം പാറികളിക്കുന്ന ചുവപ്പും നീലയും കൊടികള്‍ കമ്മ്യൂണിസവും അംബേദ്കറിസവും  സിനിമയുടെ പ്രതിപാധ്യത്തിലുണ്ടെന്നു വ്യക്തമാക്കുന്നു. പരമ്പരാഗത കലാരൂപമായ വില്ലുപാട്ടിന്റെ  രൂപത്തിലാണ ്സിനിമ. പരിയേറും പെരുമാളിനു ശേഷം പാ രജഞിത്തിന്റെ നീലം പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്.