നടൻ വിശാലിന്റെ വിവാഹം മുടങ്ങി? ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് അനിഷ

തമിഴ് നടൻ വിശാലിന്റെയും അനിഷ  റെഡ്ഡിയുടെയും വിവാഹം വേണ്ടെന്നുവെച്ചെന്ന് റിപ്പോർട്ടുകൾ. ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഒക്ടോബറിലാണ് വിവാഹത്തിയതി നിശ്ചയിച്ചിരുന്നത്. 

വിശാലുമൊത്തുള്ള ചിത്രങ്ങളെല്ലാം അനിഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തു. വിവാഹം വേണ്ടെന്നുവെച്ച് വിശാലോ അനിഷയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിഷ തന്നെയാണ് പ്രണയവാർത്ത ആരാധകരെ അറിയിച്ചത്.

ദേശീയ ബാസ്ക്കറ്റ് ബോൾ ടീം അംഗമായ അനിഷ അർജുൻ റെഡ്ഡിയുൾപ്പെടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  നേരത്തെ നടി വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിച്ചിരുന്നു.