സുകുമാര കുറുപ്പായി ദുൽഖർ; മുടി നീട്ടിയ അഭിനേതാക്കളെ തേടുന്നു; പോസ്റ്റർ

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം സിനിമയാകുന്നു. ദുല്‍ഖര്‍ ആണ് സിനിമയില്‍ നായകനായി അഭിനയിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലേക്ക് അഭിനേതാക്കളെ തേടി അണിയറ പ്രവർത്തകർ മുൻപ് സോഷ്യൽ മീഡിയ വഴി പോസ്റ്റിട്ടിരുന്നു. എന്നാൽ കനത്ത മഴയും പ്രളയവും കാരണം ഓഡിഷൻ നീട്ടി വച്ചു.

ഇപ്പോൾ ഓഡിഷന്റെ പുതിയ തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. 80–കളിലെ ഗ്രാമാന്തരീക്ഷമാണ് പുനഃസൃഷ്ടിക്കുന്നത്. ഈ ഗ്രാമത്തിലെ കഥാപാത്രങ്ങളാകാൻ താൽപര്യമുള്ളവർക്ക് ഓഗസ്റ്റ് 21–ന് രാവിലെ 9.30 മുതൽ‍ പാലക്കാട് ജോബീസ് മാളിൽ വച്ച് നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാമെന്നാണ് അറിയിപ്പ്. പ്രായപരിധിയില്ലെന്നും മുടി നീട്ടി വളർത്തിയവർക്ക് മുൻഗണനയെന്നും പോസ്റ്ററിൽ പറയുന്നു.