വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു; നാല് കോടി തട്ടി; രാഖിക്കെതിരെ മുൻ കാമുകൻ

കുറച്ചുദിവസം മുൻപാണ് ബോളിവുഡ് നടി രാഖി സാവന്ത് താൻ വിവാഹിതയായ വിവരം ആരാധകരുമായി പങ്കുവെച്ചത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച്  ചിത്രങ്ങൾ പുറത്തുവിടുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രാഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കാമുകൻ ദീപക് കലാൽ. 

വിവാഹ വാഗ്ദാനം നൽകി രാഖി തന്റെ പക്കൽ നിന്ന് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് ദീപകിന്റെ ആരോപണം. പണം തിരിച്ചുതന്നില്ലെങ്കിൽ ജീവിതം നശിപ്പിക്കുമെന്ന് ദീപക് ഭീഷണിപ്പെടുത്തുന്നു. ഒന്നുമറിയാത്ത പോലെ മധുവിധു ആഘോഷിക്കുകയാണ് രാഖിയെന്നും ദീപക് പറഞ്ഞു.

നാല് ദിവസത്തിനുള്ളിൽ പണം തിരിച്ചുതരണമെന്ന് ദീപക് പറയുന്നു. ഭർത്താവിനൊപ്പം മധുവിധു ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ രാഖി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

നേരത്തെ ദീപികിനെ വിവാഹം കഴിക്കുകയാണെന്ന് രാഖി പറഞ്ഞിരുന്നു. എന്നാൽ ദീപകിന് എന്തോ ഗുരുതര രോഗമുണ്ടെന്നും വിവാഹം കഴിച്ചാൽ താൻ വിധവയാകുമെന്നും പറഞ്ഞ് രാഖി വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പിന്നീടാണ് റിതേഷുമായുള്ള വിവാഹക്കാര്യം രാഖി വെളിപ്പെടുത്തിയത്