സ്വപ്നങ്ങളെ കളയാതിരിക്കാൻ പഠിപ്പിച്ചയാൾ; ഫാൻ ഗേൾ മൊമന്റുമായി മാളവിക

സൂപ്പർതാര ജാഡകളേതുമില്ലാതെ ചിയാൻ വിക്രത്തെ അടുത്ത് കണ്ട സന്തോഷത്തിലാണ് മാളവിക വെയിൽസ്. ഫാൻ ഗേൾ മൊമന്റ് ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവച്ചത്.

 'സ്വപ്നങ്ങളെ ഒരിക്കലും വഴിയിൽ ഉപേക്ഷിക്കരുത്. അത് പറയുകയും ജീവിതം കൊണ്ട് കാണിച്ചു തരികയും ചെയ്തയാൾക്കൊപ്പമാണ് ഞാൻ നിൽക്കുന്നത്. പ്രിയപ്പെട്ട നടൻമാരിൽ ഒരാളും അങ്ങേയറ്റം വിനയമുള്ളയാളുമായ അദ്ദേഹത്തിനൊപ്പം നിൽക്കുമ്പോൾ നാണിക്കാതിരിക്കാൻ കഴിഞ്ഞില്ലെ'ന്നും മാളവിക ഫോട്ടോയ്ക്കൊപ്പം കുറിച്ചു.