ജൻമദിനത്തിൽ ലക്ഷങ്ങളുടെ ബാഗുമായി പ്രിയങ്ക; ഫാഷനിസ്റ്റുകൾ പിറകേ; വിഡിയോ

പ്രിയങ്ക ചോപ്രയുടെ മുപ്പത്തിയേഴാം ജൻമദിനത്തിൽ ഫാഷനിസ്റ്റുകളുടെ പ്രശംസ പിടിച്ചുപറ്റി ലക്ഷങ്ങളുടെ വിലയുള്ള ഹാൻഡ് ബാഗ്. ചുവപ്പു വസ്ത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. 

ബാഗ് ചില്ലറ ബാഗല്ല, കണ്ടാൽ ലിപ്സ്റ്റിക് പോലെ. പക്ഷേ, ഈ ബാഗിന് 5,495 അമേരിക്കൻ ഡോളറാണ് വില. ഏകദേശം 3,78,202 ഇന്ത്യൻ രൂപ! ജൂഡിത്ത് ലീബർ കൗച്ചർ കലക്‌ഷനിലുള്ളതാണ് ഈ ഹാൻഡ്ബാഗ്. 

ചുവപ്പ് നിറത്തിലുള്ള കാതറിൻ മിനി ഡ്രസ്സിന് 78,785 രൂപയാണ് വില. നിക് ജോനാസുമായുള്ള വിവാഹത്തിനുശേഷം പ്രിയങ്കയുടെ ആദ്യ ജന്മദിനമാണിത്. ആഘോഷ വിഡിയോ പങ്കുവച്ചാണ് നിക് ആശംസകൾ നേർന്നത്. നിക് സമ്മാനമായി നൽകിയതാണോ ബാഗും വസ്ത്രവും എന്നാണ് ആരാധകർക്ക് അറിയേണ്ടത്.