നിരാശയകന്നു; ഒടുവിൽ റിലീസ്; 700 തിയേറ്ററുകളിൽ 'ആടൈ'; 'കാമിനി' ആയി അമല പോൾ

അപ്രതീക്ഷിതമായ റീലിസ് പ്രതിസന്ധിക്കൊടുവിൽ അമല പോൾ ചിത്രം ആടൈ തിയേറ്ററുകളിൽ.  തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നത്. ഇതോടെ ആരാധകർ നിരാശയിലായിരുന്നു. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

'എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍' എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്. 

ചിത്രത്തില്‍ 'കാമിനി' എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ചിത്രത്തില്‍ 'കാമിനി' എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. അമല പോളിന്റെ പോസ്റ്ററുകള്‍ വാഴ്ത്തുകളേക്കാളേറെ വിമർശനങ്ങളാണ് നേടിയത്.