പുലിക്കുട്ടികള്‍ ഇനിയുമുണ്ട്; അടപ്പ് തെറിപ്പിച്ച് ശ്വേത മേനോനും വിനീത കോശിയും; വിഡിയോ

ബോട്ടില്‍ ക്യാപ് ചലഞ്ച് അവസാനിക്കുന്നില്ല. മലയാളത്തില്‍ നീരജ് മാധവ് തുടങ്ങിവെച്ച ചലഞ്ചിന് തുടര്‍ച്ചക്കാരായി ഇപ്പോള്‍ വനിതാതാരങ്ങളും എത്തിയിരിക്കുകയാണ്. 

‌ശ്വേത മേനോനും വിനീത കോശിയുമാണ് ഏറ്റവുമൊടുവില്‍ അടപ്പ് തെറിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. സുഹൃത്തുക്കളെ വെല്ലുവിളിച്ചു കൊണ്ടാണ് ശ്വേത മേനോൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിനീത കോശിയും തന്റെ മൂന്ന് സുഹൃത്തുക്കളെ ചല‍ഞ്ച് ചെയ്തിട്ടുണ്ട്. 

നീരജ് മാധവിനു പിന്നാലെ ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയ താരങ്ങളും വെല്ലുവിളി സ്വീകരിച്ച് അടപ്പ് തെറിപ്പിച്ചിരുന്നു. 

കുപ്പി താഴെ വീഴുകയോ പൊട്ടാതെയോ ചെയ്യാതെ അടപ്പ് തെറിപ്പിക്കുക എന്നതാണ് ചലഞ്ച്. കൈ ഉപയോഗിക്കരുത്. ഹോളിവുഡിൽ ആരംഭിച്ച ചലഞ്ച് നീരജ് മാധവ് വഴി ഇങ്ങ് മോളിവുഡിൽ വരെ എത്തിയിരുന്നു.

ഇന്ത്യയിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടച്ചുതെറിപ്പിച്ചത്. 

കസാഖിസ്ഥാനിൽ നിന്നുള്ള മിക്സൽ മാർഷൽ ആർട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടിൽ കാപ് തെറിപ്പിച്ച്  ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. ഹോളിവുഡ് നടനും നിർമ്മാതാവുമായ ജേസൻ സ്റ്റാതമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെയാണ് സംഗതി ക്ലിക്കായത്.