'സ്വന്തം കാര്യം നോക്കുന്ന സൂര്യൻ'; പതിനെട്ടാം പടി പാട്ട് ട്രോൾനടുവിൽ

സാനിയ ഇയപ്പന്‍ ഗ്ലാമറസായി എത്തുന്ന 'പതിനെട്ടാം പടി'യിലെ പുതിയ ഗാനത്തിന് നിരവധി ട്രോളുകളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ. പാട്ടിൻറെ വരികളെ കുറിച്ചും സാനിയയുടെ ലുക്കിനെകുറിച്ചുമെല്ലാം വിമർശനങ്ങളും ഉയർന്നുകഴിഞ്ഞു.

ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കിയചിത്രത്തിലെ 'കാറ്റലകള്‍ വിണ്ണാകെ' എന്നു തുടങ്ങുന്ന ഗാനമാണ് ചർച്ചയാകുന്നത്. സ്വന്തം കാര്യം നോക്കി താഴുന്നു സൂര്യൻ എന്ന വരിയാണ് ഏറ്റവും കൂടുതൽ ട്രേളുകൾക്ക് വഴിവെച്ചത്.  വിനായക് ശശികുമാറിന്റെ വരികള്‍ക്ക് എ.എച്ച്. കാഷിഫ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ജോനിത ഗാന്ധിയാണ് ആലപിച്ചിരിക്കുന്നത്.

കടൽ തീരത്തുള്ള സാനിയയുടെ രംഗങ്ങളാണ് പാട്ടിൻറെ ഹൈലൈറ്റ്. ഗ്ലാമറസായി എത്തുന്ന് സാനിയയും പാട്ടിൻറെ വരികളും ഇതിനോടകം ട്രോളന്മാർ ഏറ്റെടുത്ത് കഴിഞ്ഞു.പാർട്ടി സോങ്ങായി എത്തുന്ന ഗാനത്തിൽ പുതുമുഖങ്ങളുടെ വന്‍ നിര തന്നെയുണ്ട്

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന പതിനെട്ടാം പടിയില്‍ മമ്മൂട്ടി പ്രാധാന്യമുള്ള ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങളുടെ വലിയ നിര തന്നെയുണ്ട്.