എന്റെ 'മോഹമുന്തിരി' ഇങ്ങനല്ല; ഗായത്രിയുടെ ഡാൻസ് ഏറ്റെടുത്ത് ട്രോളന്മാർ; ചിരിപ്പിച്ച് വിഡിയോ

മധുരരാജയിലെ സണ്ണി ലിയോണിന്റെ ‘മോഹമുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം ഗാനം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഈ ഗാനത്തിന് ചുവടുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഗായത്രി സുരേഷ്. ഗായത്രിയുടെ ഡാൻസ് സോഷ്യൽ മീഡിയയില്‍ വൈറലായതിനു പിന്നാലെ ട്രോളൻമാര്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. 

പല സിനിമകളിലെ തമാശ രംഗങ്ങൾ കോർത്തിണക്കിയി ട്രോൾ വി‍ഡിയോ കാണികളിൽ ചിരിപടർത്തും. ലയാളത്തിൽ ആദ്യമായി സണ്ണിലിയോൺ എത്തിയ ഗാനമായിരുന്നു ‘മോഹമുന്തിരി’. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ഒരു മെക്സിക്കൻ അപാരത, ജമ്നാ പ്യാരി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നായികയാണ് ഗായത്രി സുരേഷ്. ഏതായാലും വിഡിയോയും ട്രോളുകളും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. 

ട്രോൾ വിഡിയോ കാണാം: