ബ്ലൗസ്‍ലെസ് സാരിയിൽ 'ന്യൂലുക്കി'ൽ പ്രിയങ്ക; അതിരുകടന്നെന്ന് വിമർശനം; വൈറൽ ചിത്രങ്ങൾ

വ്യത്യസ്തതകൾ കൊണ്ട് ഫാഷൻ ലോകം കീഴടക്കുന്ന സുന്ദരിയാണ് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോകളാണ് ഫാഷൻ ലോകത്തെ ചൂടേറിയ ചർച്ച. ഒരു മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

ഡിസൈനർമാരായ സബ്യസാചി മുഖർജി, തരുൺ തഹ്‍ലിയാനി എന്നിവര്‍ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. സാരിയണിഞ്ഞ് 'ദേശി' ലുക്കിലാണ് പ്രിയങ്കയുടെ ചിത്രങ്ങൾ.

ബ്ലൗസ്‍ലെസ് സാരി, ഗൗൺ, ബ്ലേസർ എന്നിവയണിഞ്ഞുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ ഫാഷൻ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ഹോട്ട്‍ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾക്ക് നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ശരീരപ്രദർശനം കൂടിപ്പോയി എന്നാണ് പലരും കുറിച്ചിരിക്കുന്നത്.