റൗഡി ബേബിക്ക് കയ്യടി; പൊലീസിന് കല്ലേറ്; എങ്കിലും തരംഗമായി ‘റുസ്തം ബേബി’: വിഡിയോ

കണക്കുകളും കോടികളും മറി കടന്ന തരംഗമായിരുന്നു  മാരി ടു വിലെ റൗഡി ബേബി സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ അതേ തരംഗപാതയിലാണ് കന്നഡ ചിത്രം റുസ്തമിലെ പൊലീസ് ബേബിയും ..നെഗറ്റീവ് തരംഗത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് പൊലീസ് ബേബി.രഘു ദീക്ഷിതും അപൂർവ ശ്രീധറും ചേർന്ന് പാടിയ ഈ ഗാനത്തിന് ധനുഷും സായ് പല്ലവിയും ഒത്ത് ചേർന്ന് കൊടുത്ത റൗഡി ബേബിയുടെ അതേ താളമാണ്.ഇതാണ് ഈ പാട്ടിന്റെ പ്രത്യേകതയും.. 

അനൂപ് സീലിൻ സംഗീതം നൽകിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് എത്തിയിരിക്കുന്നത്.കയ്യടിയോടെ റൗഡി ബേബിയെ സ്വീകരിച്ച ഗാനാസ്വാദകർ പക്ഷേ പൊലീസ് ബേബിക്കെതിരെ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.ഇത്തരമൊരു പാട്ട് കന്നഡ ഭാഷയ്ക്ക് ചേരില്ലെന്നാണ് വിമർശനം.സംഗീതവും വരികളും ആലാപനവും ഒട്ടും നിലവാരമില്ലെന്നും വിമർശനമുയരുന്നുണ്ട്.ശിവരാജ് കുമാറാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിവേക് ഒബ്റോയ്,ശ്രദ്ധ ശ്രീനാഥ്, മയൂരി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു