14 വര്‍ഷത്തെ കാത്തിരിപ്പ്, കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ്; നന്ദി പറഞ്ഞ് താരം

നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ്. ഇന്‍സ്റ്റഗ്രാമിലൂടെ ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയെത്തിയ വിവരം പങ്കുവച്ചത്. ആണ്‍കുഞ്ഞ് പിറന്നു. എല്ലാവരുടേയും സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി എന്നാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ പ്രിയ ദമ്പതികള്‍ക്ക് കുട്ടി ജനിച്ചത്.