ക്ലൈമാക്സിനിടെ മമ്മൂക്കയുടെ കൈ പൊള്ളി; എന്നിട്ടും അനങ്ങാതെ നിന്നു; വെളിപ്പെടുത്തി വൈശാഖ്

mammootty-claimax-12
SHARE

പോക്കിരിരാജക്ക് പത്തുവർഷങ്ങൾക്കിപ്പുറമെത്തുന്ന മധുര രാജയെ ആഘോഷമാക്കി ആരാധകർ. മധുരരാജയിൽ നൂറ് ശതമാനം പ്രതീക്ഷയുണ്ട്. എല്ലാ പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും മധുര രാജയെന്ന് വൈശാഖ് മനോരമ ന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''മമ്മൂട്ടിയെന്ന നടനെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയ ഒരു ചിത്രം കൂടിയാണ് മധുരരാജ. പേരൻപിന് ശേഷം മലയാളികൾ ഇനി മമ്മൂക്കയെ കാണുന്നത് മധുരരാജയിലൂടെയാണ്. പേരൻപിൽ നിന്ന് തീർത്തും വ്യത്യസ്തമായ ചിത്രമാണ് മധുരരാജ. ഒരു നടനെന്ന നിലയിലുള്ള മമ്മൂക്കയുടെ പൂർണതയാണ് ഇത് വ്യക്തമാക്കുന്നത്''- വൈശാഖ് പറഞ്ഞു. 

പോക്കിരിരാജയിൽ നിന്നൊരുപാട് വ്യത്യാസമുള്ള ചിത്രമാണ് മധുരരാജ. പത്തുവര്‍ഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന സിനിമയായതുകൊണ്ടുതന്നെ, അതിന്റേതായ വ്യത്യാസങ്ങൾ കഥയിലും കഥാപാത്രത്തിലും കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.

മമ്മൂക്കക്കൊപ്പം മറക്കാനാകാത്ത നിരവധി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം കൂടിയാണ് മധുരരാജ. ഒരുദാഹരണം പറയാം. ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്യുകയാണ്. തീപ്പൊരി തെറിച്ചുവീണ് മമ്മൂക്കയുടെ കൈ പൊള്ളി. ആ ഭാഗം ഉരുകിയിട്ടും മമ്മൂക്ക അനങ്ങിയില്ല. ആ ഷോട്ട് കഴിയുന്നതുവരെ മമ്മൂക്ക അനങ്ങാതെ നിന്നു. അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ലൊക്കോഷനിൽ ഉണ്ടായിട്ടുണ്ട്''-വൈശാഖ് പറഞ്ഞു. 

നിറയെ സർപ്രൈസ്; മധുരരാജയിൽ പുലിമുരുകനൊപ്പം പ്രതീക്ഷ; വൈശാഖ്

MORE IN ENTERTAINMENT
SHOW MORE