വേദിയിലേക്ക് സൂപ്പർ ബൈക്കില്‍ ദുല്‍ഖറിന്റെ മാസ് എന്‍ട്രി: വിഡിയോ

ദുൽഖറിന്റെ വാഹനപ്രേമത്തെക്കുറിച്ച് ഏവർക്കും അറിയാവുന്നതാണ്. ആഡംബര കാറാണെങ്കിലും ബൈക്കാണെങ്കിലും ദുൽഖൽ സൽമാൻ ഓടിക്കുന്നത് കാണാൻ പ്രത്യേക ചന്തമാണ്. ഇപ്പോഴിതാ സൂപ്പർ ബൈക്ക് ഓടിച്ച് ദുൽഖർ ഒരു സ്വകാര്യ പരിപാടിയലേക്ക് എത്തുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. റെഡ്കാർപ്പറ്റിലൂടെ സ്റ്റൈലിൽ ബൈക്കോടിച്ചെത്തുന്ന ദുൽഖറിനെ ആവേശത്തോടെയാണ് ആരാധകർ വരവേറ്റത്. നിരവധിപ്പേരാണ് ദുൽഖറിനെ കാണാൻ എത്തിയത്. അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടന്നത്. വിഡിയോ കാണാം.