ആ ചിത്രം കണ്ട് പ്രിയങ്ക ചോപ്ര ഗര്‍ഭിണിയെന്ന് ആരാധകർ; വിശദീകരിച്ച് അമ്മ

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ചിത്രത്തെക്കുറിത്തുള്ള ചർച്ചകളാണ് ആരാധകർക്കിടയിൽ നടക്കുന്നത്. അടുത്തിടെ പ്രിയങ്ക പങ്കെടുത്ത ഡിസൈനേഴ്സ് ഷോയിലെ ചിത്രങ്ങളെച്ചൊല്ലിയാണ് ചർച്ചകൾ. 

ചിത്രത്തിൽ പ്രിയങ്കക്ക് അൽപ്പം വയർ തോന്നിക്കുന്നുണ്ടെന്നും അത് 'ബേബി ബംബ്' ആണെന്നുമാണ് ചിലർ പ്രചരിപ്പിച്ചത്. മൈക്കിൾ കോർസ് ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചാണ് പ്രിയങ്ക ചടങ്ങിൽ പങ്കെടുത്തത്. പ്രിയങ്ക ഗര്‍ഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി അമ്മ മധു ചോപ്ര രംഗത്തുവന്നു. 

''ആ വസ്ത്രത്തിൽ അവൾ അതിസുന്ദരിയായിരുന്നു. ചില ചിത്രങ്ങളിൽ മാത്രമേ കുഴപ്പം തോന്നുന്നുള്ളൂ. അതു പക്ഷേ മകൾ ഗർഭിണിയായതുകൊണ്ടല്ല, ക്യാമറയുടെ ആംഗിൾ ശരിയല്ലാത്തതുകൊണ്ടാണ്. ആ ഔട്ട്ഫിറ്റിൽ വേറെയും ചിത്രങ്ങളുണ്ട്, അവയൊക്കെ നല്ല ഒന്നാന്തരമായാണ് പകർത്തിയിരിക്കുന്നത്'.- മധുചോപ്ര പറയുന്നു. 

ഇതേക്കുറിച്ച് പ്രിയങ്കയോട് സംസാരിച്ചിരുന്നു. 'എനിക്കൊരു ഇടവേള തരൂ എന്നാണ് അവളെന്നോട് പറഞ്ഞത്. ആ ഫോട്ടോഷൂട്ട് നടക്കുമ്പോൾ അവൾ ക്ഷീണിതയായിരുന്നു. അതുകൊണ്ടാണ് മോശമായ പോസിൽ ആ ചിത്രമെടുത്തത്'-മധു പറഞ്ഞു. 

2018 ഡിസംബറിലായിരുന്നു പ്രിയങ്കയും നിക്ക് ജോനാസും തമ്മിലുള്ള തമ്മിലുള്ള വിവാഹം.