ധീര ജവാൻമാർക്ക് ആദരം; കേരള പൊലീസില്‍ നിന്ന് കണ്ണീര്‍ സല്യൂട്ട്: വിഡിയോ

കുടുംബത്തിനൊപ്പം തന്നെ രാജ്യവും കാക്കാനിറങ്ങിയ ജവാൻമാരുടെ രക്തസാക്ഷിത്വം നീറിപുകയുമ്പോൾ നാടിനാെപ്പവും ജവാൻമാർക്കൊപ്പവും നിൽക്കുകയാണ് എല്ലാവരും. തിരിച്ചടി നൽകുമെന്ന് കേന്ദ്രം പലയാവർത്തി വ്യക്തമാക്കിയും കഴിഞ്ഞു. വലിയ മുറിവാണ് ഇൗ ഭീകരാക്രമണം ഇന്ത്യക്കാരന്റെ മനസിൽ ഉണ്ടാക്കിയത്. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് ആദരമർപ്പിച്ച് വിഡിയോ ചെയ്തിരിക്കുകയാണ് കേരള പൊലീസിലെ രണ്ടു ഉദ്യോഗസ്ഥർ. രണ്ടുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

‘ഫെബ്രുവരി 14’ എന്ന് പേരിട്ടിരിക്കുന്ന ഇൗ ഹ്രസ്വ ചിത്രത്തിൽ പുൽവാമ ഭീകരാക്രമണം അറിഞ്ഞ ഒരു ജവാന്റെ കഥയാണ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ശ്രീലേഷും കുടുംബവുമാണ് ഇൗ വിഡിയോയിൽ അഭിനയിച്ചത്. ശ്രീലേഷ് ജവാനായി എത്തുമ്പോൾ ഭാര്യ രേഷ്മയും അമ്മ ശാന്തയും മകൾ ആത്മേയയും അച്ഛന് പിന്തുണയുമായി കഥയിലും ജീവിതത്തിലും ഒപ്പമെത്തി. സഹപ്രവർത്തകനായ നിജീഷാണ് ഛായാഗ്രഹണം. വിഡിയോ കാണാം.