വിഡ്ഢികൾ പിന്നിൽ നിന്നും കുത്തും; ദീപിക–ശ്രീ പോരിൽ ഇടപെട്ട് ഭുവനേശ്വരി

ബിഗ്ബോസ് ഹിന്ദിപതിപ്പിൽ നിന്നും പുറത്തായിട്ടും വാർത്തകളിൽ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്താകുന്നില്ല. ഷോയിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒരാളായിരുന്നു ശ്രീ. ഫൈനലിൽ ടിവി താരം ദീപിക കക്കാറിനോടു പരാജയപ്പെട്ടെങ്കിലും ശ്രീയുടെ  പിന്തുണ ഏറെ വലുതായിരുന്നു. 

ഷോയിൽ ശ്രീയും ദീപിക വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ദീപിക തന്റെ സഹോദരിയ്ക്കു തുല്യമെന്നായിന്നു താരം പറഞ്ഞത്. പരിപാടിയ്ക്കു ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇൻസ്റ്റഗ്രമിലുണ്ടായ ഉരസലുകൾ ഇരുവർക്കുമിടയിൽ വിള്ളലുണ്ടാക്കി. 

ഇൻസ്റ്റഗ്രമിൽ ദീപികയെ അൺഫോളോ ചെയ്തെന്നു ശ്രീ സമ്മതിച്ചു. തന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അൺഫോളോ ചെയ്തതാണ് ശ്രീയെ പ്രകോപിപ്പിച്ചത്. തന്റെ ഭാര്യയെ ബഹുമാനിക്കാത്തവരെ താനും മാനിക്കില്ല. ദീപികയുടെ ആരാധകർ നിരന്തരമായി തന്റെ കുടുംബത്തെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വിലക്കാൻ ദീപിക തയ്യാറാകുന്നില്ല. – ശ്രീശാന്ത് തുറന്നു പറഞ്ഞു.

പൊതുവെ ഇത്തരം വിവാദങ്ങളിൽ മൗനം പാലിക്കാറുള്ള ഭുവനേശ്വരിയും പ്രതികരണവുമായി രംഗത്തെത്തി. വിഡ്ഢികൾ കത്തി കൊണ്ട് പിന്നിൽ നിന്നും കുത്തും. ബുദ്ധിമാൻമാർ ചരട് മുറിച്ച് വിഡ്ഢികളിൽ നിന്നും അകന്നു നിൽക്കുമെന്നു ഭുവനേശ്വരി ട്വിറ്ററിൽ കുറിച്ചു.