ദാമ്പത്യത്തിലെ 'യാഥാർഥ്യം'; പ്രണയദിനത്തിൽ സ്വയം ട്രോളി പൃഥ്വിരാജ്

വാലന്റൈൻസ് ദിനത്തിൽ പ്രണയിനിയുടെയും പങ്കാളിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ഇപ്പോഴിതാ വാലന്റൈൻസ് ദിനത്തിൽ സ്വയംട്രോളി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ദാമ്പത്യത്തിന്റെ ‘യാഥാർഥ്യം’ വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പൃഥിരാജ് പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ്​ ആദ്യത്തെ ചിത്രത്തിൽ നിറയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ അൽപം ദേഷ്യത്തിലാണ് സുപ്രിയ. പ്രതീക്ഷിക്കുന്നത്, എന്നാൽ യാഥാർഥ്യം എന്നിങ്ങനെ അടിക്കുറിപ്പും രണ്ട് ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. വാലന്റൈൻസ് ഡേ സ്പെഷൽ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ട്രോളിങ് മൈസെൽഫ് എന്ന് ഹാഷ് ടാഗും നൽകിയിട്ടുണ്ട്.‌

‌രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം. ഗുഡ് ലക്ക് രാജുവേട്ടാ, ഇന്ന് ചേച്ചി വീട്ടിൽ വെയിറ്റിങ് ആയിരിക്കും, നിരവധി പുരുഷപ്രജകൾക്ക് വേണ്ടിയാണ് താങ്കളിപ്പോൾ സംസാരിച്ചത്, എന്നു തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിന് നൽകി കൊണ്ടിരിക്കുന്നത്.  സുപ്രിയയും ഇതേ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അതിനു താഴെ പൃഥ്വിയുടെ വാലന്റൈൻസ് ആശംസയും കാണാം.