വിവാഹമേ വേണ്ടെന്ന് സായിപല്ലവി; കാരണം ഇതാണ്

പ്രേമത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ പ്രിയതാരമാണ് സായ്പല്ലവി. ധനുഷുമൊത്തുള്ള പുതിയ ചിത്രം മാരി 2 വിജയകരമായി മുന്നേറുകയാണ്. റെക്കോഡുകൾ ഭേദിച്ചുകൊണ്ടാണ് സായ്പല്ലവിയുടെ ധനുഷും ഒന്നിച്ച റൗഡി ബേബി ഗാനം മുന്നേറുന്നത്. ഇതിനിടയിൽ സായിപല്ലവിയുടെ വിവാഹത്തെ സംബന്ധിച്ചും വാർത്തകൾ വരുന്നുണ്ട്. എന്നാൽ വിവാഹമേ കഴിക്കുന്നില്ലെന്ന നിലപാടിലാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സായ്പല്ലവി.

അതിനുള്ള കാരണമായി പറയുന്നത് അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നാണ്. എല്ലാകാലത്തും അച്ഛനും അമ്മയ്ക്കൊപ്പം നിന്ന് അവർക്ക് വേണ്ടത് ചെയ്തുകൊടുക്കാനാണ് ഡോക്ടർ കൂടിയായ താരത്തിന് താൽപര്യം. വിവാഹം ഇതിന് തടസമാകുമെന്നും തങ്ങളുടേതായ ചെറിയ ഇടം നഷ്ടമാകുമെന്നും സായ് പറയുന്നു. സായിയ്ക്ക് ഒരു സഹോദരി കൂടിയുണ്ട്. 

സഹപ്രവർത്തകരോടും സഹാനുഭൂതി പുലർത്തുന്ന താരമാണ് സായിപല്ലവി. അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരച്ചുനല്‍കിയതും വാര്‍ത്തയായിരുന്നു.