പ്രയാഗ മാർട്ടിന്‍ 'സെന്‍സേഷൻ' എന്ന് ഗോകുൽ സുരേഷ്; തിരികെ വാഴ്ത്തി പ്രയാഗയും

പ്രയാഗ മാര്‍ട്ടിന്‍ ഒരു സെന്‍സേഷൻ തന്നെയാണെന്ന് ഗോകുൽ സുരേഷ്. ഇൻസ്റ്റ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് താരം സുഹൃത്തും സഹപ്രവര്‍ത്തകയുമായ പ്രയാഗയെ വാഴിത്തിയത്. 'ഉള്‍ട്ട' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്.

നിങ്ങളുടെ നായിക ഒരു സെന്‍സേഷൻ ആകുമ്പോൾ സ്വാഭാവികമായും നിങ്ങളും തിളങ്ങും എന്നാണ് ഗോകുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

ഗോകുൽ കഴിവും വിനയവുമുള്ള നടനാണെന്നാണ് പ്രയാഗ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. ഗോകുലിനൊപ്പം അഭിനയിച്ചത് ഏറെ ആസ്വദിച്ചാണെന്നും പ്രയാഗ പറഞ്ഞു.