ഭർത്താവിനൊപ്പം കനിഹയുടെ അഭ്യാസപ്രകടനം; ചാലഞ്ച് വിഡിയോ

മലയാളികളുടെ പ്രിയനായിക കനിഹയുടെ പുതിയ ചാലഞ്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന കനിഹ ഭർത്താവ് ശ്യാം രാധാകൃഷ്ണനുമൊത്തുള്ള ഒരൽപ്പം പ്രയാസമുള്ള ചാലഞ്ചാണ് കനിഹ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ കനിഹ പങ്കുവെച്ച വിഡിയോയിൽ ഭർത്താവിനെ ഉപകരണമാക്കിയുളള വ്യായാമമുറ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.പരിശീലകരുടെ സഹായമില്ലാതെയാണ് തങ്ങൾ ഇരുവരും ഈ വ്യായാമമുറ ചെയ്തതെന്നും രണ്ടാമത്തെ ശ്രമത്തിൽ തന്നെ വിജയിച്ചെന്നും വിഡിയോയിൽ കനിഹ പറയുന്നു. രസകരമായ ചലഞ്ച് ഏറ്റെടുക്കാൻ ആരാധകരെ കനിഹ വെല്ലുവിളിക്കുകയും െചയ്തു. കനിഹയേയും ഭർത്താവ് ശ്യാമിനെയും അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തു വരുന്നത്.