ഇവിടം കൊണ്ടും നിന്നില്ല; ലോകശ്രദ്ധ നേടി റൗഡി ബേബി; നേട്ടം; കയ്യടി

ധനുഷും സായ് പല്ലവിയും ആടിത്തകർത്ത മാരി ടു വിലെ 'റൗഡി ബേബി' ഗാനത്തിന് പുത്തന്‍ നേട്ടം. ഇന്ത്യയിൽ ഹിറ്റായതിനു പിന്നാലെയാണ് ലോകമാകെ കീഴടക്കിയ നേട്ടം. ഗാനം ബില്‍ബോർഡ്. ലോകപ്രശ്സത വിഡിയോകളെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇതിൽ നാലാം സ്ഥാനത്താണ് റൗഡി ബേബി. 

എട്ട് കോടിയിലധികം ആളുകളാണ് ഗാനം ഇതിനോടകം യൂ ട്യൂബിൽ കണ്ടത്. ഗാനരംഗത്തില്‍ ധനുഷിനെ വെല്ലുന്ന സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം ട്രെന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു. ഇന്ത്യയിലെ ഏതു നടനൊപ്പം നിർത്തിയാലും അവരോടെല്ലാം കിടപിടിക്കുന്ന നൃത്തമാണ് സായ് പല്ലവിയുടേതെന്ന് ആരാധകർ വാഴ്ത്തുന്നു. 

അസാധ്യ മെയ്‌വഴക്കത്തോടെയാണു ഇരുവരുടെയും ചുവടുവെപ്പ്. . 'സായ്പല്ലവിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രം നിരവധി തവണ ഗാനം കണ്ടു' എന്നാണു ചിലരുടെ കമന്റ്.  ഫാസ്റ്റ് നമ്പറിനു വേണ്ട നിറമുള്ള ചേരുവകളോടെയാണ് ഗാനം എത്തിയത്. കളർഫുൾ വേഷങ്ങളിലാണ് ധനുഷും സായ് പല്ലവിയും പ്രത്യക്ഷപ്പെടുന്നത്. 

ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് രചനയും. യുവൻ ശങ്കർ രാജയാണ് സംഗീതം. 

2015ൽ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാം പതിപ്പാണ് 'മാരി-2'. ടൊവീനോ, വരലക്ഷ്മി ശരത്കുമാർ, കൃഷണകുലശേഖരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ബാലാജി മോഹന്‍ ആണ് സംവിധാനം.