കരീനയോ, പ്രിയങ്കയോ? ഏത് കാമുകിയെ മറക്കും? ഷാഹിദിന്റെ മറുപടി

ബോളിവുഡിലെ ചോക്ലേറ്റ് ബോയ് എന്നായിരുന്നു ഷാഹിദ് കപൂർ‍ അറിയപ്പെട്ടിരുന്നത്. പ്രണയവും പ്രണയത്തകർച്ചയുമൊക്കെയായി ഗോസിപ്പ്  കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷാഹിദ് കപൂർ. 

കരീന കപൂർ, പ്രിയങ്ക ചോപ്ര എന്നിവരുമായുള്ള ഷാഹിദിന്റെ പ്രണയവും ബ്രേക്ക് അപ്പുമെല്ലാ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത് കരൺ എന്ന പരിപാടിയിൽ കരീന, പ്രിയങ്ക എന്നിവരെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഷാഹിദ്. 

മുൻ കാമുകിമാരിൽ പ്രിയങ്കയെയോ, കരീനയെയോ ആരെയാണ് ഷാഹിദ് മറക്കാന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു കരണിന്റെ ചോദ്യം. ഷാഹിദിന്റെ മറുപടി ഇങ്ങനെ: ‘കരീനയുമായുള്ള എന്റെ പ്രണയബന്ധം ഏറെ നാൾ നീണ്ടുനിന്നു. എന്നാൽ പ്രിയങ്കയുമൊത്തുള്ളത് അങ്ങനെയല്ല. എല്ലാത്തരത്തിലുമുള്ള അനുഭവങ്ങളാണ് ഞാനിന്ന് ഈ നിലയിലെത്താനുള്ള കാരണം. ഈ രണ്ട് ബന്ധങ്ങളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ട് ഓർമകളും എനിക്ക് ഡിലീറ്റ് ചെയ്യേണ്ട''

പ്രിയങ്കയാണോ കരീനയാണോ നല്ല നടി എന്നായി കരൺ. ''കഴിവുള്ള നടി കരീന തന്നെ. എന്നാൽ ആത്മാർഥതയും കഠിനാധ്വാനവുമുള്ള നടി പ്രിയങ്കയാണ്''-ഷാഹിദ് പറഞ്ഞു. 

2015ലായിരുന്നു മിര രജ്പുതുമായുള്ള ഷാഹിദിന്റെ വിവാഹം.