ദുൽഖറിന്‍റെ ഇടംകയ്യിലെ കറുത്ത ടാറ്റൂ; രഹസ്യം വെളിപ്പെടുത്തി സുഹൃത്ത്‌

ദുൽഖർ സൽമാന്‍റെ ഇടം കയ്യിലെ ആ കറുത്ത് ടാറ്റൂ ആണ് ആരാധകർക്കിടയിലെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസം നടി ഗൗതമി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെയാണ് ഇത് ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്. ടാറ്റൂ വ്യക്തമായിരുന്നില്ല, മറച്ച രീതിയിലായിരുന്നു. ദുൽഖറിന്‍റെ സുഹൃത്താണ് ടാറ്റൂവിനു പിന്നിലെ കഥ വെളിപ്പെടുത്തിയത്.

ദുൽഖറിന്‍റെ അടുത്ത ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിനു വേണ്ടിയാണ് താരം ടാറ്റൂ ചെയ്തത്. സിനിമയ്ക്കു വേണ്ടി കുത്തിയ ടാറ്റൂ മായ്ച്ചുകളയുന്നതിനാണ് അതിനു മീതെ കറുത്ത ടേപ്പ് ഒട്ടിച്ചത്. കുറച്ചു ദിവസം കൂടി കഴിഞ്ഞാലേ ടാറ്റൂ മായ്ക്കാനാകൂ എന്നും സുഹൃത്ത് പറയുന്നു.

സോനം കപൂറാണ് സോയ ഫാക്ടറിലെ നായിക. കര്‍വാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റം.