പ്രഭാസിനും അനുഷ്കയ്ക്കും ഒപ്പം ചുവടുവച്ച് രാജമൗലിയും; വിവാഹമേളം, വിഡിയോ

ബാഹുബലി തരംഗം ഇനിയും അവസനിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഇൗ വിഡിയോ. ബാഹുബലിയുടെ സംവിധായകൻ രാജമൗലിയുടെ മകന്റെ വിവാഹത്തിന് എത്തിയ പ്രഭാസിനും അനുഷ്കയ്ക്കുെമാപ്പം നൃത്തം ചെയ്യുന്ന രാജമൗലിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് രാജമൗലിയുടെ മകൻ കാര്‍ത്തികേയന്‍ വിവാഹിതനാകുന്നത്. ഗായിക പൂജ പ്രസാദ് ആണ് വധു. നാളെ ജയ്പൂരിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അനുഷ്‌ക ഷെട്ടി, സുസ്മിത സെന്‍, രാം ചരണ്‍, പ്രഭാസ്, റാണ ദഗ്ഗുബാട്ടി, ജൂനിയര്‍ എന്‍ടിആര്‍, നാഗാര്‍ജുന, നാനി തുടങ്ങി വന്‍ താരനിര തന്നെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.