ഒടിയൻ മാണിക്യന്റെ പിറവിയും ഒടിയനും; മനസ് തുറന്ന് കെ.ഹരികൃഷ്ണൻ

കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളിലെത്തി. ലോകമെമ്പാടുമായി മൂവായിരത്തിയഞ്ഞൂറ് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.  ചിത്രത്തിന് തിരക്കഥയൊരുക്കിയത് മാധ്യമപ്രവര്‍ത്തകനായ കെ. ഹരികൃഷ്ണനാണ്. ഔദ്യോഗിക ജോലികള്‍ക്കിടയിലെ രാത്രികള്‍ കടം വാങ്ങിയാണ് ഒടിയന്‍ മാണിക്യന് അദ്ദേഹം ജന്മം നല്‍കിയത്.

ഒടിയന്‍ മാണിക്യന്‍റെ പിറവിയും സംഭവബഹുലമായ സിനിമയെ കുറിച്ചും മനസ് തുറക്കുകയാണ് മലയാള മനോരമയിലെ ലീഡര്‍ റൈറ്റര്‍ കൂടിയായ കെ. ഹരികൃഷ്ണന്‍ മനോരമ ന്യൂസിലൂടെ.