ലോകത്ത് ഏറ്റവും കൂടുതൽ കറുത്ത വസ്ത്രങ്ങളുളള സ്ത്രീ നിങ്ങളാണോ? ശ്രുതിയോട് ആരാധകൻ

കറുത്ത വസ്ത്രങ്ങളിൽ വല്ലാത്ത ആത്മവിശ്വാസമാണ് ശ്രുതി ഹാസന് ഫോട്ടോഷൂട്ടുകളിലും നിത്യജീവിതത്തിലും താരം കൂടുതൽ ഉപയോഗിക്കുന്നതും കറുത്ത വസ്ത്രങ്ങളാണ്.അടുത്തിടെ ചുവന്ന നിറത്തിലുളള വസ്ത്രം ധരിച്ച് താരം ഫോട്ടോഷൂട്ട് നടത്തിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. കറുത്ത വസ്ത്രങ്ങളിലായിരുന്നു കൂടുതൽ സുന്ദരിയെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ചുവന്ന വസ്ത്രത്തിനു പുറമെ കറുത്ത ബിക്കിനി ധരിച്ചും ഈ ഫോട്ടോഷൂട്ടിൽ താരമെത്തിയിരുന്നു.

കറുത്ത വസ്ത്രങ്ങളോടുളള അമിതഭ്രമത്തെ കുറിച്ച് താരത്തോട് ട്വിറ്ററിൽ സംവദിക്കാനെത്തിയ ആരാധകന് സ്നേഹപൂർവ്വം മറുപടി നൽകാനും ശ്രുതി മറന്നില്ല. വാർഡ്രോബിൽ ഏറ്റവും കൂടുതൽ കറുത്ത വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള  ഗിന്നസ് റെക്കോർഡ് നിങ്ങളുടെ പേരിലാണോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. മിക്കവാറുമെന്നായിരുന്നു ശ്രുതിയുടെ മറുപടി. 

സമൂഹമാധ്യമങ്ങളിൽ കറുപ്പുനിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള നിരവധിയേറെ ചിത്രങ്ങളാണ് പലപ്പോഴായി ശ്രുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളോട് നടിയ്ക്ക് ഒരൽപ്പം ഇഷ്ടക്കൂടുതലുണ്ടോ എന്ന സ്വാഭാവിക സംശയമാണ് കുസൃതിചോദ്യത്തിലൂടെ ആരാധകൻ ഉന്നയിച്ചിരിക്കുന്നത്.