പിറന്നാളിന് ആരാധകര്‍ക്ക് നയന്‍‌താരയുടെ സമ്മാനം; മനംവാഴാന്‍ പുതുകഥാപാത്രം

നയൻതാരയുടെ ആരാധകരുടെ മനം മയക്കി സൈരാ നരസിംഹ റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്റർ. നയൻതാരയുടെ പിറന്നാൾ ദിനമായ ഇന്ന് ഇറക്കിയ പോസ്റ്റർ വൈറലായിക്കഴിഞ്ഞു. സിദ്ദമ്മ എന്ന രാജ്ഞിയുടെ വേഷത്തിലാണ് നയൻതാര എന്നുന്നത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കൈകോര്‍ക്കുന്ന ചിത്രമാണ് ‘സൈരാ നരസിംഹ റെഡ്ഡി’.

രായല്‍സീമയിലെ സ്വാന്തന്ത്ര്യ സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘സൈരാ നരസിംഹ റെഡ്ഡി’ നിര്‍മ്മിക്കുന്നത് രാം ചരണിന്റെ നിര്‍മ്മാണക്കമ്പനിയാണ്. കിച്ചാ സുദീപ്, വിജയ് സേതുപതി, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.