സുന്ദരനായ അയാൾക്ക് അതിന്റെ ആവശ്യമുണ്ടോ?' പീഡനം പറഞ്ഞപ്പോള്‍ സോനം കേട്ടത്

സിനിമാരാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരുടെ പേരുകളാണ് മീ ടു ക്യാംപെയിനിലൂടെ പുറത്തുവന്നത്. ഏറ്റവുമൊടുവിൽ മീ ടു ക്യാംപെയിനും ചൂഷണങ്ങളെ അതിജീവിച്ചവർക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സോനം കപൂർ. 

ദുരനുഭവങ്ങളെ തുറന്നുപറയുന്ന സ്ത്രീകളെ വിശ്വസിക്കാൻ തയ്യാറാകണമെന്ന് സോനം പറയുന്നു. സ്ത്രീ വിദ്വേഷികളും അധികാരം ദുരുപയോഗം ചെയ്യുന്ന പുരുഷന്മാരും ആരോപണമുന്നയിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തും. ചിലർ സ്വാർഥ നേട്ടങ്ങൾക്കായി ഈ മൂവ്‌‍‌‌മെന്റിനെ ദുരുപയോഗം ചെയ്യും. കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതനെ നിഷ്കളങ്കരായി കാണാൻ കഴിയുന്നവർ അപ്പുറത്തുള്ള സ്ത്രീകളെപ്പറ്റി ചിന്തിക്കുന്നില്ല. 

വ്യക്തിപരമായി എത്രത്തോളം റിസ്ക് എടുത്താണ് അവർ ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. വിശ്വാസം കൊണ്ടും പിന്തുണ കൊണ്ടുമെങ്കിലും നാം അവര്‍ക്കൊപ്പം നിൽക്കണമെന്നും സോനം പറയുന്നു. 

അടുത്തിടെ മീ ടു ക്യാംപെയിനുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ചും സോനം വെളിപ്പെടുത്തുന്നു. തനിക്കെതിരെ നടന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് ഒരു നടി വെളിപ്പെടുത്തിയപ്പോള്‍ സ്ത്രീ പ്രതികരിച്ചതിങ്ങനെ: അയാള്‍ കാണാൻ എത്ര സുന്ദരനാണ്. അയാള്‍ക്കെന്താണ് അങ്ങനെ ചെയ്യേണ്ട ആവശ്യം?

ആ സ്ത്രീയുടെ പ്രതികരണം എന്നെ ഞെട്ടിച്ചു. മോശം അനുഭവത്തെ അതിജീവിച്ച ഒരാളോട് സമൂഹത്തിന്റെ മനോഭാവം ഇതാണല്ലോയെന്ന് വളരെ വേദനയോടെ തിരിച്ചറിഞ്ഞെന്നും സോനം പറയുന്നു.