മകള്‍ക്കൊപ്പം മാസ് ലുക്കില്‍ മോഹന്‍ലാല്‍ എയര്‍പോര്‍ട്ടില്‍; വിഡിയോ

താരങ്ങളോളം തന്നെ ആരാധകർക്ക് പ്രിയപ്പട്ടവരാണ് അവരുടെ കുടുംബവും. ഇപ്പോഴിതാ സോഷ്യൽ ലോകത്ത് വൈറലാവുകയാണ് മോഹൻലാലും മകൾ വിസ്മയുമൊത്തുള്ള വിഡിയോ. വിമാനത്താവളത്തില്‍ നിന്നും മകളെയും കൂട്ടി വാഹനത്തിലേക്ക് കയറുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.  

പൊതു ഇടങ്ങളില്‍ മോഹന്‍ലാലിനൊപ്പം അധികമൊന്നും വിസ്മയയെ ആരാധകര്‍ കാണാറില്ല. അതുകൊണ്ടുതന്നെ വിസ്മയ്‍ക്കൊപ്പമുള്ള മോഹൻലാലിന്റെ വിഡിയോ ആരാധകര്‍ക്ക് പുതുമയായി. ലൂസിഫര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ മോഹൻലാല്‍. സോഷ്യൽ ലോകത്ത് ഒടിയൻ നിറഞ്ഞുനിൽക്കുമ്പോഴാണ് അച്ഛനും മകളും തരംഗമാകുന്നത്. വിഡിയോ കാണാം.