ഗർഭിണിയായ വിവരം മറച്ചുവെച്ചത് ആറുമാസം; അവസരം പോകുമെയെന്ന് പേടിച്ചു: നേഹ

മെയ് 10നാണ് ബോളിവുഡ് നടി നേഹ ധൂപിയയും അങ്കദ് ബേദിയും വിവാഹിതരാകുന്നത്. പിന്നാലെ നേഹ ഗർഭിണിയാണെന്ന തരത്തിൽ വാര്‍ത്തകൾ പ്രചരിച്ചെങ്കിലും ഈയടുത്താണ് ഇരുവരും വാർത്ത സ്ഥിരീകരിച്ചത്. 

ഗർഭിണിയാണെന്നറിഞ്ഞതിന് ശേഷം ആറുമാസത്തോളം വിവരം മറച്ചുവെച്ചെന്നാണ് നേഹ പറയുന്നത്. ''എനിക്ക് ഓഫറുകൾ വരുമോ എന്ന് പേടിയായിരുന്നു. ആറുമാസം വരെ വസ്ത്രങ്ങൾക്കിടയിൽ മറച്ചുവെച്ചു. ശരീരത്തിന് വളരെ പ്രാധാന്യമുള്ള മേഖലയാണല്ലോ ഇത്. അതിനാലാണ് അങ്ങനെ ചെയ്തത്'', നേഹ പറഞ്ഞു.

ഈയടുത്ത് നടന്ന ലാക്മെ ഫാഷൻ വീക്കിൽ നേഹയും അങ്കിതും ഒരുമിച്ചാണ് റാംപിലെത്തിയത്. അഞ്ചുമാസം വയറുമായി റാംപ് വാക് നടത്തിയ നേഹയുടെ ചിത്രങ്ങൾ വൈറലായിരുന്നു. 

ഹെലികോപ്ടർ ഈലയാണ് നേഹയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കാജൽ, റിധി സെൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.