വിഘ്നേഷിന്റെ പിറന്നാൾ ഗെയിമിൽ ജയം നയൻതാരക്ക്; വൈറലായി ആ വിഡിയോ

ടോളിവുഡിലെ പ്രിയജോഡികളാണ് നയൻതാരയും സംവിധായകന്‍ വിഘ്നേഷ് ശിവനും. ഈയടുത്ത് ഇരുവരും ഒന്നിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ നയൻസിന്റെയും വിഘ്നേഷിന്റെയും മറ്റൊരു വിഡിയോ  ആരാധകർ ആഘോഷിക്കുകാണ്. 

വിഘ്നേഷ് ശിവന്റെ പിറന്നാളായിരുന്നു സെപ്തംബർ 18ന്. പിറന്നാൾ നയൻതാരയോടൊപ്പമാണ് വിഘ്നേഷ് ആഘോഷിച്ചത്. പാക്മാൻ ‌സ്മാഷ് എന്ന ഗെയിമിൽ വിഘ്നേഷിനെ തോൽപ്പിക്കുന്ന നയൻതാരയുടെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വിഘ്നേഷ് തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നതും. 

വിഘ്നേഷിന്റെ പിറന്നാൾ ആഘോഷിക്കാൻ ഇരുവരും സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകായിരുന്നു. 

നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. ചിത്രം സംവിധാനം ചെയ്തത് വിഘ്നേഷ് ആയിരുന്നു. ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയൻതാരയോട് ആണെന്ന് വിഘ്നേഷ് അടുത്തിടെ ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.