‘ഈ സിനിമയ്ക്ക് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ബന്ധമുണ്ട്’

പ്രളയകാലത്തിനുശേഷം പുതിയ സിനിമകള്‍ എത്തിയതോടെ സംസ്ഥാനത്തെ തിയറ്ററുകളൊക്കെ സജീവമായി. ഒരുപാട് പ്രതീക്ഷകളുമായാണ്  പ്രളയകാലത്തിനുശേഷം പുതിയ സിനിമകളും തിയറ്ററുകളിലേക്ക് എത്തുന്നത്. ഏറ്റവുമൊടുവില്‍ കുഞ്ചാക്കോ ബോബനും നിമിഷ സജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാംഗല്യം തന്തുനാനേന എന്ന ചിത്രം ഇന്ന് തിയറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ മനോരമ ന്യൂസുമായി പങ്കുവച്ചു.