പോകാനൊരുങ്ങിയ നസ്രിയയെ ചേർത്തുനിർത്തി ഫഹദ്; പ്രസംഗത്തിന് കയ്യടി; വിഡിയോ

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട രാജ്യാന്തരസമ്മേളനം കൊക്കൂൺ–11ന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് നടൻ ഫഹദ് ഫാസിലും നസ്രിയ നസീമും. പരിപാടിയുടെ ഭാഗമായി ഇരുവരും ഇൻഫോപാർക്കിലെത്തി. 

കൊക്കൂണിന്റെ ടീസർ വിഡിയോ പ്രകാശനം ഇരുവരും ചേർന്നാണ് നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം നസ്രിയയെ ചേർത്തുനിർത്തി സംസാരിച്ച ഫഹദിന്റെ വിഡിയോ ആരാധകർ ഏറ്റെടുത്തു.

ഉദ്ഘാടനശേഷം വേദിയിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് വിളിച്ച് അരികിലേക്ക് ചേർത്തുനിര്‍ത്തുകയായിരുന്നു. ഞാൻ ഉദ്ഘാടനം ചെയ്യാമെന്നും നസ്രിയ സംസാരിക്കാമെന്നുമാണ് കരുതിയത് എന്ന് ഫഹദ് പറഞ്ഞപ്പോൾ ആ പ്ലാൻ ഞാൻ മാറ്റി എന്ന് നസ്രിയ ചിരിച്ചുകൊണ്ടു പറഞ്ഞു. 

നസ്രിയയെ ചേർത്തുനിർത്തി ഫഹദ് പ്രസംഗം തുടർന്നു. സൈബർ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്ക്കണം അനിവാര്യമാണെന്ന് ഫഹദ് പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഫഹദ് പറഞ്ഞു. 

പ്രസംഗം കഴിഞ്ഞ് ഇരുവരും ഒന്നിച്ചാണ് വേദിയിലേക്ക് മടങ്ങിയത്.