സംഗീതത്തിന്റെ പൂക്കാലമൊരുക്കി മഴവിൽ മാംഗോ മ്യൂസിക് അവാർഡ്‌

സംഗീതത്തിന്റെ വസന്തകാലത്തില്‍നിന്ന് പുതിയകാലത്തിലേക്കുള്ള യാത്രയായിരുന്നു മഴവില്‍ മാംഗോ മ്യൂസിക് അവാര്‍ഡ്. എസ്.പി.ബാലസുബ്രഹ്മണ്യം സ്വന്തം മാസ്റ്റര്‍പീസുകളുമായാണ് ആഘോഷത്തിന് തുടക്കമിട്ടത്. എം.ജി.ശ്രീകുമാര്‍ മുതല്‍ വിനീത് ശ്രീനിവാസന്‍വരെയുള്ളവര്‍ പാട്ടിന്റെ ചിറകിലേക്ക് ആസ്വാദകരെ ക്ഷണിച്ചിരുത്തി. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും രസക്കാഴ്ചകളും വേദി സമ്മാനിച്ചു.

കിലുക്കം ആവേശത്തിന്റേതായിരുന്നു. പാട്ട് സകലസൗന്ദര്യത്തോടെയും ചിറകുവിരിച്ചു. എസ്പിബി ഒരുനിമിഷം പിറകോട്ടുപോയി. പിന്നെ പാടി.

വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ജിമിക്കി കമ്മലുമായി വീണ്ടുമെത്തി. ഈണത്തില്‍ ഇഴചേര്‍ന്ന് ഷാന്‍ റഹ്മാനും.

സ്റ്റീഫന്‍ ദേവസിയുടെ വിരലുകളിലൂടെ പാട്ടോര്‍മകള്‍ ഒഴുകിയെത്തിയപ്പോള്‍ അര്‍ജുനന്‍ മാഷ് പുഞ്ചിരിച്ചു.

മഞ്ജു വാര്യരുടെ ഊഴമായിരുന്നു. കൂട്ടിന് കെ.എസ്.ചിത്ര.

ഇഴപിരിയാത്ത സൗഹൃദത്തിന്റെ കഥയുമായി എംജിയും മോഹന്‍ലാലും വീണ്ടുമൊന്നിച്ചു. പിന്നെ പാട്ടിന്റെ പല്ലവികള്‍

മികച്ച നവാഗത ഗായകന്‍ (ഫൈസല്‍ റാസി-ഞാനും ഞാനുമെന്റാളും, പൂമരം), മികച്ച ചലച്ചിത്രേതര ഗാനം (ജോബ് കുര്യന്‍- എന്താവോ), മികച്ച ഗാനരചയിതാവ് (അന്‍വര്‍ അലി-മിഴിയില്‍നിന്നും, ചിത്രം-മായാനദി), മികച്ച സംഗീത സംവിധായകന്‍ (റെക്സ് വിജയന്‍-മിഴിയില്‍നിന്നും, ചിത്രം-മായാനദി), മികച്ച ഗായകന്‍ (കാര്‍ത്തിക്-കടവത്തൊരു തോണി, ചിത്രം-പൂമരം), മികച്ച ഗായിക (കെ.എസ്. ചിത്ര-മൃദുമന്ദഹാസം, ചിത്രം-പൂമരം), 2018ലെ മികച്ച ഗാനം (മഴപാടും കുളിരായി, ചിത്രം-സണ്‍ഡേ ഹോളിഡേ), മികച്ച യുഗ്മഗാനം(അപര്‍ണ ബാലമുരളി, അരവിന്ദ് വേണുഗോപാല്‍-മഴപാടും കുളിരായി, ചിത്രം-സണ്‍ഡേ ഹോളിഡേ),  പ്രത്യേക ജ്യൂറി പുരസ്ക്കാരം (ലീല ഗിരീഷ്-പൂമരം).