'തുടയിൽ കൈ വെച്ച് അയാൾ ചോദിച്ചു; എനിക്കെന്താ ലാഭം'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് നടൻ

മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് സധൈര്യം വിളിച്ചു പറഞ്ഞ ് നടിമാർക്ക് പിന്നാലെ നടൻമാരും രംഗത്തു വരുന്നു. ആമി എന്ന ചിത്രത്തിൽ ചങ്ങമ്പുഴയായി വേഷമിട്ട് രംഗത്തെത്തിയ യുവനടൻ നവജിത് നാരായണൻ ആണ് കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് ചർച്ചകൾക്ക് തുടക്കമിട്ടത്. പോരാട്ടം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്ന നവജിത് മമ്മൂട്ടി ചിത്രം മാമാങ്കത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

സംവിധായകന്റെ പേര് പറയാതെയാണ് വെളിപ്പെടുത്തലെങ്കിലും നവജിതിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നും നവജിത്ത് തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

ഒരു തുറന്നെഴുത്താണിത്

ഇത് സിനിമയിൽ വർക്ക് ചെയ്യുന്ന

ഒരാളെയും വേദനിപ്പിക്കാനല്ല

സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള

അതിക്രമങ്ങൾ മാത്രമേ ചർച്ച ചെയ്യപ്പെടുനുളളു.... 

എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു 

പരിത്ഥിയിൽ കൂടുതൽ 

ചർച്ച ചെയ്യുന്നില്ല ?

ചില വർക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് 

മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണൻ പോയി

കുറച്ച് വർഷമായി ഞാൻ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്ലാറ്റിലോട്ട്

കേറിച്ചെന്നു, ചെയ്ത വർക്കിനെ കുറിച്ചും ഇപ്പോൾ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു

പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി

ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെൺപിള്ളേരോട്

Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്

എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്

ഒരു ഞെട്ടലോടെയാണ് ഞാൻ കണ്ടത്

അടുത്തിരുന്ന അയാൾ എന്റെ തുടയിൽ കൈവച്ച് ചോദിച്ചു 

നിനക്കൊരു charectr തന്നാൽ എനിക്കെന്താ ലാഭം എന്ന്

ചോദ്യത്തിന്റെ അർത്ഥം മനസിലായില്ലേലും തുടയിൽ കൈവച്ചപ്പോൾ കാര്യം പിടികിട്ടി

എനിക്ക് അത്തരം കാര്യങ്ങളിൽ 

താൽപര്യമില്ലാ നിങ്ങൾ തരുന്ന അവസരം

വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാൻ പറഞ്ഞു കേടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാൻ അവിടന്നിറങ്ങി

ഇത്തരം സംഭവങ്ങൾ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു

അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ്‌ പൊട്ടിച്ചതും

ഇതുപോലുള്ള തെമ്മാടികൾക്കാരണമാണ്

മാന്യമായി സിനിമയെക്കാണുന്നവരുടെ

പേരുക്കൂടി നശിക്കുന്നത് .....

ഇത്തരം വിഷയങ്ങൾ പലർക്കും സംഭവിച്ചിട്ടുണ്ടാകാം.... ഇനിയും സംഭവിക്കാം 

അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം

പറയുന്നു...