sunil-dutt-sanjay-dutt

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അച്ഛന്റെയും മകന്റെയും കഥപറയുന്ന ചിത്രമാണ്് സഞ്ജു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ബോളിവുഡിൽ സജീവമാകുന്നതിനിടെയാണ് ഫാദേഴ്സ് ഡേയിൽ സഞ്ജയ് ദത്ത് തന്റെ പിതാവിനെ കുറിച്ച്  വികാരാധീനനായത്. സഞ്ജയ് ദത്തിന്റെ വാക്കുകൾ ഇങ്ങനെ.

 

'ഇന്ന് ഞാനെന്തൊക്കെയാണോ അതിനെല്ലാം കാരണം എന്റെ അച്ഛനാണ്. അദ്ദേഹമാണ് എന്റെ പ്രചോദനം. എല്ലാ ദിവസവും ഞാൻ അദ്ദേഹത്തെ ഓര്‍ക്കുന്നു. അച്ഛന്റെ നഷ്ടം എനിക്ക് നികത്താൻ കഴിയാത്തതാണ്. അദ്ദേഹവുമായുള്ള എന്റെ ബന്ധം അത്ര എളുപ്പമായിരുന്നില്ല. പക്ഷെ, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അദ്ദേഹം എന്നോടൊപ്പം നിന്നു. അദ്ദേഹം ഇപ്പോള്‍ എന്നോടൊപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്. കാരണം ഇന്ന് ഞാൻ സ്വതന്ത്രനായ ഒരു മനുഷ്യനാണ്. എനിക്ക് മനോഹരമായ ഒരു കുടുംബമുണ്ട്'. ഇതുകാണുമ്പോൾ അദ്ദേഹത്തിന് അഭിമാനം തോന്നുമായിരുന്നു'.സഞ്ജയ് ദത്ത് പറയുന്നു. 

 

ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലുമെല്ലാം അച്ഛനെ ഓർക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലും, സിനിമാ ജീവിതത്തിലും പിതാവ് സുനിൽ ദത്ത് തന്നെയാണ് തന്റെ മാതൃകയെന്നും സഞ്ജയ് ദത്ത് പറഞ്ഞു. സഞ്ജയ് ദത്തിന്റെയും പിതാവ് സുനിൽ ദത്തിന്റെയും കഥപറയുന്ന സഞ്ജുവിൽ രൺബീർ കപൂറാണ് സഞ്ജയ് ദത്തായി വേഷമിടുന്നത്. പരേഷ് റാവലാൺ സുനിൽ ദത്തായി സ്ക്രീനിൽ എത്തുന്നത്