ഗെയ്ൽ കളിച്ചത് സണ്ണി ലിയോണിന്റെ പാട്ടിനല്ലേ? അവകാശവാദവുമായി സപ്ന, വിവാദം

കളിക്കളത്തിൽ മാത്രമല്ല ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകരെ ഗെയ്ൽ അമ്പരപ്പിക്കാറുണ്ട്. ആ ബാറ്റ് കൊണ്ടുള്ള മറുപടിക്കും മനോഹര നൃത്തചുവടുകൾക്കും ആരാധകർ പേരും നൽകി ഗെയിലാട്ടം. അത്തരത്തിലൊരു ഗെയിലാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഗെയ്​ലിന്റെ ഒരു ഡാൻസ് വിഡിയോ വൈറലായതിന് പിന്നാലെ അവകാശവാദവുമായി എത്തിയ ഒരു താരം കൂടി ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. 

ബിഗ് ബോസിലെ മത്സരാര്‍ഥി സപ്ന ചൗധരിയാണ് ഗെയ്​ലിന്റെ നൃത്തത്തിന് അവകാശവുമായി എത്തിയത്. നൃത്തം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സപ്ന തന്റെ പാട്ടിനാണ് ഗെയ്​ൽ ചുവട് വച്ചതെന്ന് അവകാശപ്പെട്ടു. പക്ഷേ ആരോ എഡിറ്റ് ചെയ്ത വീഡിയോണ് സപ്ന പങ്കുവച്ചത്.

ഗെയ്ൽ ശരിക്കും ചുവട് വച്ചത്  സണ്ണി ലിയോണിന്റെ ലൈല മെ ലൈല എന്ന പാട്ടിനാണ്. ഇൗ വിഡിയോ ആരോ എഡിറ്റ് ചെയ്ത് സപ്നയുടെ ഹിറ്റ് പാട്ടായ ‘തേരി ആഖ്യ കാ കയോ കാജാ’ എന്നതാക്കി മാറ്റിയിരുന്നു. ഇതാണ് താരം ഇൻസ്റ്റഗ്രാമിൽ  പങ്കുവച്ചത്. സണ്ണി ലിയോൺ ആരാധകർ ഇൗ അബദ്ധം കയ്യോടെ പിടികൂടിയതോടെ താരം കുഴപ്പത്തിലായി.