നടിഗയാർ തിലകത്തിന്റെ ടീസറിന് വൻ സ്വീകാര്യത

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന  നടിഗയാര്‍ തിലകത്തിന്റെ  ടീസറിന് നവമാധ്യമങ്ങളിലും വന്‍ സ്വീകാര്യത. തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് നായികയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമ്പതുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാണിരുന്ന നായികയായ സാവിത്രിയ്ക്ക് ആരാധകര്‍ നല്‍കിയ പേരാണിത്..നടിഗയാര്‍ തിലകം

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാവിത്രിയായെത്തുന്നത് കീര്‍ത്തി സുരേഷാണ്. സാവിത്രിയുടെ ഭര്‍ത്താവും പ്രശസ്ത സിനിമാതാരവുമായ ജമിനി ഗണേഷനായി വേഷമിടുന്നത് മലയാളത്തിന്റെ സ്വന്തം ദുല്‍ക്കര്‍ സല്‍മാനും.സമാന്തയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സാവിത്രിയായുള്ള കീര്‍ത്തീ സുരേഷിന്റെ രുപമാറ്റം ഇതിനോടകംതന്നെ പ്രോക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.