'ഒടിയന്റെ' ഇതുവരെ കാണാത്ത ലുക്കിൽ മോഹൻലാൽ അതിരപ്പിള്ളിയിൽ; ചിത്രങ്ങൾ വൈറൽ

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം അതിരപ്പിള്ളിയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലും മഞ്ജുവാര്യരും ചേര്‍ന്നുള്ള ഒരു ഗാന രംഗമാണ് അതിരപ്പിള്ളിയില്‍ ചിത്രീകരിക്കുന്നത്.മുഖത്ത് ചായം പൂശി ഇതുവരെ കാണാത്ത ലുക്കിലാണ് മോഹന്‍ലാല്‍ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

കല സംവിധായകന്‍ പ്രശാന്ത് മാധവാണ് ഗാനത്തിനായി അതിരപ്പിള്ളിയില്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. വെള്ളച്ചാട്ടത്തിനു താഴെയായി ക്ഷേത്രസമാനമായ രീതിയിലുള്ള സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തിന്റെ ചിത്രങ്ങള്‍ വ്യാപകമായ രീതിയില്‍ പ്രചരിക്കാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ക്ക് സെറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് ആദ്യം തന്നെ ഒടിയനന്റെ അവസാനഘട്ട ചിത്രീകരണം കോങ്ങാട് ആരംഭിച്ചിരുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഗ്രാഫിക്‌സിനും, എഡിറ്റിംഗിനും, സൗണ്ടിനും ഏറെ പ്രാധാന്യം നിറഞ്ഞ ഒടിയന്റെ ചിത്രികരണം ഏപ്രില്‍ 20 ഓടെ പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ലാലിന്റെ വേഷപകര്‍ച്ച കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട ഒടിയന്‍ അടുത്ത ഓണത്തിന് തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.