‘താരമാക്കിയത് ഇൗ വ്യക്തി’ ഇൻസ്റ്റഗ്രാമിൽ ആമിർ തരംഗം

ജൻമദിനത്തിൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ ആമിർഖാന് ആരാധകരുടെ വൻവരവേൽപ്പ്. ആദ്യ പോസ്റ്റ് ഇടുന്നതിന് മുൻപ് താരത്തെ പിന്തുടരുന്നവരുടെയെണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതുവരെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടില്ലാതിരുന്ന താരം ആരാധകരുടെ നിർബന്ധത്തിന് വഴങ്ങിയാണ്  അക്കൗണ്ടാരംഭിച്ചത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളെ പരിചയപ്പെടുത്തിയാകും ആദ്യ  പോസ്റ്റെന്ന പ്രചാരണം ശക്തമായിരുന്നു. പല തരത്തിലുള്ള അഭ്യൂഹങ്ങൾക്കൊടുവിൽ ആമിർഖാന്റെ പോസ്റ്റെത്തി. ആമിറിന്റെ അമ്മ സീനത്ത് ഹുസൈന്റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഒൻപത് ഭാഗങ്ങളുള്ള അമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തത് ആരാധകർക്കും ആവേശമായി. ‘എന്നെ ഞാനാക്കിയ  വ്യക്തി’ എന്ന അടിക്കുറിപ്പോടെയാണ് ആമിർഖാന്റ് പോസ്റ്റ്.

പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ചിത്രീകരണത്തിരക്കിലാണ് ആമിർഖാൻ. അമിതാഭ് ബച്ചൻ ആമിറിനൊപ്പം ചിത്രത്തിലുണ്ട്. നവംബർ ഏഴിന് ചിത്രം റിലീസ് ചെയ്യും