സണ്ണി ലിയോണിനെതിരെ ഗുരുതര ആരോപണവുമായി രാഖി സാവന്ത്

സണ്ണി ലിയോൺ പോൺ ഫിലിം ഇൻഡസ്ട്രിയിലെ ആളുകൾക്ക് തന്റെ ഫോൺ നമ്പർ നൽകിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം രാഖി സാവന്ത് രംഗത്ത്. പോൺ ഫിലിം ഇൻഡസ്ട്രിയിലെ ആളുകളിൽ നിന്ന് സ്ഥിരമായി ഫോൺ കോളുകളും മെസേജുകളും തനിക്ക് വരാരുണ്ടെന്നും രാഖി വെളിപ്പെടുത്തി. തന്റെ വീഡിയോ വേണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

കൈ നിറയെ പ്രതിഫലം തരാമെന്നാണ് ഓഫർ. ഞാൻ ഒരു ഇന്ത്യൻ പെൺകുട്ടിയാണ്. എന്റെ മൂല്യങ്ങളെ കുറിച്ച് ഉത്തമബോധ്യമുളള പെൺകുട്ടി. മരിച്ചാലും ഇത്തരമൊരു പണിയെടുക്കാൻ എനിക്ക് താത്പര്യമില്ല. രാഖി തുറന്നിടച്ചു. എന്റെ നമ്പർ എവിടെ നിന്നാണ് ലഭിച്ചത് എന്ന് ചോദിക്കുമ്പോൾ എല്ലാവരും പറയുന്ന പേര് സണ്ണി ലിയോണിന്റെതാണെന്നും രാഖി സാവന്ത് പറഞ്ഞു. 

സണ്ണി ലിയോൺ ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന വാർത്തകൾ പുറത്തു വന്നതോടെ സണ്ണി ലിയോണിനെ അഭിനന്ദിച്ചു കൊണ്ട് രാഖി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അഭിന്ദനങ്ങൾക്കൊപ്പം തന്നെ സണ്ണിയെ ചൊടിപ്പിക്കുന്ന ചോദ്യങ്ങളും വിഡിയോയിൽ രാഖി ചോദിച്ചിരുന്നു. വിഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സണ്ണി പരിചിതമല്ലാത്ത നമ്പറിൽ നിന്ന് തന്നെ വിളിക്കുകയും തന്നോട് അസൂയ തോന്നുന്നുവെന്നോ ചോദിച്ചതായും രാഖി ആരോപിക്കുന്നു.