ഷൂട്ടിങ് ഇടവേളയിൽ നൃത്തച്ചുവടുകളുമായി നിമിഷയും അനുസിത്താരയും, വിഡിയോ

ഷൂട്ടിങ് ഇടവേളയിൽ വീണു കിട്ടിയ ബ്രേക്ക് നിമിഷ സജയനും അനു സിത്താരയും നന്നായി മുതലെടുത്തു. മനോഹരമായ നൃത്തച്ചുവടുകളുമായാണ് വിശ്രമവേള ആനന്ദകരമാക്കിയത്. അതാകട്ടെ പത്മാവതിലെ ഘൂമർ എന്ന പാട്ടും. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിലാണ് ഇരുവരും അഭിനയിക്കുന്നത്. 'തൊണ്ടി മുതലും ദൃക്‌സാക്ഷി'യും എന്ന ചിത്രത്തിലൂടെ മികച്ച അഭിനയം കാഴ്ച വച്ച നടിയാണ് നിമിഷ.