സംവൃതയ്ക്കും സിത്താരയ്ക്കും പിന്നാലെ ലെനയും അത് പരീക്ഷിച്ചു

മുടി ഷോർട്ടാക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. സംവൃതയും സിത്താരയുമൊക്കെ തലമുടി നീളം കുറച്ചിരുന്നു. അവർക്ക് പിന്നാലെ ഇതാ ഇപ്പോൾ ലെനയും. താരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് പുത്തൻ മേക്കോവറിലുള്ള ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

'കൊടിവീരൻ' എന്ന സിനിമയ്‌ക്ക് വേണ്ടി നടി ഷംന കാസിം മൊട്ടയടിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് നടി അനുപമ പരമേശ്വരനും ബോയ് കട്ട് ലുക്കിലെത്തിയിരുന്നു. 

ബിഗ് ബോസ് താരം ഓവിയയും ഇതേ സ്റ്റൈൽ പരീക്ഷിച്ചിരുന്നു. ഏതായാലും ലെനയുടെ ഹെയർകട്ട് സൂപ്പറാണെന്നാണ് ആരാധകരുടെ കമന്റ്.